കര്‍ണാടക തിരഞ്ഞെടുപ്പ്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

വെബ്ഡസ്‌ക്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ എട്ടാം തവണ പര്യടനം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

കര്‍ണാടക തിരഞ്ഞെടുപ്പ്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

വെബ്ഡസ്‌ക്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ എട്ടാം തവണ പര്യടനം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിയേയും മോദിയേയും ആക്രമിക്കുന്ന നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. അമിത് ഷായുടെ മകന്റെ അതിവേഗം വളരുന്ന ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും യദിയൂരപ്പയുടെ അഴിമതിയെ കുറിച്ചുമാണ് ഇന്ന് കാലത്ത് രാഹുല്‍ കല്‍ബുര്‍ഗിയില്‍ പ്രസംഗിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷാ മൂന്ന് മാസത്തിനിടക്ക് തന്റെ 50,000 കോടി രൂപ 80,000 കോടിയാക്കി മാറ്റിയതെന്നും രാഹുല്‍ ആരോപിച്ചു.

കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഴിമതി കേസ് നേരിട്ട യദിയൂരപ്പയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച മോദിയുടെ നിലപാടിനെ രാഹുല്‍ പരിഹസിച്ചു. നേരത്തെ പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് മുദ്രവാക്യം ഉയര്‍ത്തി പിടിച്ച (ബേട്ടി ബച്ചാവോ ബേട്ടി പഠാവോ) മുദ്രാവാക്ക്യം ഇപ്പോള്‍ 'ബിജെപി എംഎല്‍എ മാരില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കുക' എന്നായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

കല്‍ഗിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി ദലിതുകളെ കുറിച്ച് സംസാരിക്കാത്തതിനെ കുറിച്ച് രാഹുല്‍ വിമര്‍ശിച്ചു. ''പ്രധാനമന്ത്രി ദലിതുകളെ കുറിച്ച് സംസാരിക്കാന്‍ ഒരിക്കലും മറക്കാറില്ല. എന്നിരുന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദലിതുകള്‍ക്കെതിരായി എന്തെങ്കിലും ആക്രമണം നടത്തിയാല്‍ അദ്ദേഹം മൗനം പാലിക്കുന്നു.'' രാഹുല്‍ പറഞ്ഞു. ബംഗളൂരു നഗരം മാലിന്യം നഗരമെന്ന് പ്രധാനമന്ത്രി വിളിച്ചതിനെ എതിര്‍ത്ത്് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ബംഗളൂരു പൂന്തോട്ടത്തിന്റെ നഗരമെന്ന് വിളിക്കൂ ഇന്ത്യയുടെ അഭിമാനമായ നഗരത്തെ ഇങ്ങനെ പരിഹസിക്കരുതെന്നായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

Story by
Read More >>