മൃദുഹിന്ദുത്വ ഛായ മാറ്റാന്‍ രാഹുല്‍ ഗാന്ധി മുസ്ലിം നേതാക്കളെ സന്ദര്‍ശിച്ചു

വെബ്ഡസ്‌ക്: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനും മൃദുഹിന്ദുത്വ മുഖഛായ മാറ്റുന്നതിനുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം...

മൃദുഹിന്ദുത്വ ഛായ മാറ്റാന്‍ രാഹുല്‍ ഗാന്ധി മുസ്ലിം നേതാക്കളെ സന്ദര്‍ശിച്ചു

വെബ്ഡസ്‌ക്: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനും മൃദുഹിന്ദുത്വ മുഖഛായ മാറ്റുന്നതിനുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം പണ്ഡിതന്മാരെ നേരില്‍ കണ്ടതായി റിപ്പോര്‍ട്ട്.

'കോണ്‍ഗ്രസിന് മൃദഹിന്ദുത്വ അജണ്ടയില്ല, എല്ലാവിഭാഗങ്ങളേയും ഉള്‍ക്കൊളളുകയാണ് കോണ്‍ഗ്രസ് അജണ്ട'യെന്നും അദ്ദേഹം മുസ്ലിം നേതാക്കള്‍ക്ക് വാക്കുകൊടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്ക് വോട്ടു നല്‍കിയ ഹിന്ദു ഭൂരിപക്ഷത്തിന്റെ പിന്തുണ തിരികെ ലഭിക്കാന്‍ കോണ്‍ഗ്രസ് ഹിന്ദു പ്രീണനം നടത്തുന്നവെന്ന വികാരം മുസ്ലിംകള്‍ക്കിടയിലുണ്ടെന്ന് മത പണ്ഡിതന്‍മാര്‍ രാഹുലിനെ അറിയിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, പാര്‍ട്ടി അതിന്റെ അടിസ്ഥാന ആശയത്തില്‍ വെളളം ചേര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉറപ്പുനല്‍കി. ഒരു വിഭാഗത്തോടും അനീതി ചെയ്യാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ബിജെപിയുടെ അടിസ്ഥാന ആശയം ധ്രുവീകരണ ചിന്തയാണെന്നും രാഹുല്‍ പറഞ്ഞു.


Story by
Read More >>