റാഫേല്‍ കരാര്‍: രാഹുലിന്റെ ആരോപണത്തെ തള്ളി ഫ്രാന്‍സ്‌

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ചില വിവരങ്ങൾ രഹസ്യമാക്കി...

റാഫേല്‍ കരാര്‍: രാഹുലിന്റെ ആരോപണത്തെ തള്ളി ഫ്രാന്‍സ്‌

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ചില വിവരങ്ങൾ രഹസ്യമാക്കി വെക്കാനുള്ള ഉടമ്പടി റാഫേൽ ഇടപാടിനും ബാധകമാണെന്നും 2008ലാണ് കരാർ വ്യവസ്ഥകൾ ഒപ്പുവെച്ചതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

റാഫേല്‍ ഇടപാട് 4500 കോടി രൂപയുടെ അഴിമതിയാണ്. രാജ്യസുരക്ഷയില്‍ മോദി വിട്ടു വീഴ്ച്ച ചെയ്തു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ വഞ്ചിച്ചുവെന്നും അവിശ്വാസ പ്രമേയത്തിന്‍റെ ചർച്ചയിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Story by
Read More >>