ചിന്മയാനന്ദ് കേസ്: ബി.ജെ.പി സർക്കാര്‍ ഉന്നാവോയിലെ അശ്രദ്ധ ആവർത്തിക്കുകയാണോ എന്ന് പ്രിയങ്ക

ഉന്നാവോ പീഡനക്കേസിൽ ബി.ജെ.പി സർക്കാരിന്റെയും പൊലീസിന്റെയും അശ്രദ്ധയും സുരക്ഷാ വീഴ്ചയും വരുത്തിവെച്ചതിന്റെ അനന്തരഫലങ്ങൾ എല്ലാവർക്കും മുന്നിലുണ്ട്

ചിന്മയാനന്ദ് കേസ്: ബി.ജെ.പി സർക്കാര്‍ ഉന്നാവോയിലെ അശ്രദ്ധ ആവർത്തിക്കുകയാണോ എന്ന് പ്രിയങ്ക

ന്യൂഡൽഹി: ചിന്മയാനന്ദ് കേസിൽ ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനുമെതിരെ ആഞടിച്ച് കോൺഗ്രസ് യുവനേതാവ് പ്രിയങ്ക ഗാന്ധി.ഉന്നാവോ പീഡനക്കേസിൽ ബി.ജെ.പി സർക്കാരും പൊലീസും വരുത്തിയ അശ്രദ്ധയുടേയും സുരക്ഷാ വീഴ്ചയുടേയും അനന്തരഫലങ്ങൾ എല്ലാവർക്കും മുന്നിലുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.ഷാജഹാൻപുർ കേസിലും ബി.ജെ.പി സർക്കാരും പൊലീസും സമാന നിലപാട് സ്വീകരിക്കുന്നു.ഇരയായ പെൺകുട്ടി കരയുകയാണ്. ഇനി എന്തിനാണ് ബി.ജെ.പി സർക്കാർ കാത്തിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക പറഞ്ഞു.

ചിന്മയാനന്ദ് പീഡനക്കേസ് അന്വേഷണത്തിൽ പൊലീസും സർക്കാരും വീഴ്ചവരുത്തുന്നതായി കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് പ്രിയങ്കയുടെ ട്വീറ്റ്. കേസിൽ ചിന്മയാനന്ദിനെതിരെ നടപടി സ്വീകരിക്കാൻ ഞാൻ ജീവിതം അവസാനിപ്പിക്കാൻ കാത്തിരിക്കയാണോ ഉത്തർപ്രദേശ് സർക്കാർ എന്ന് പെൺകുട്ടി ചോദിച്ചിരുന്നു.

Next Story
Read More >>