പ്രിയങ്ക ചതുര്‍വേദിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി

വെബ്‌ഡെസ്‌ക്ക്: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് ഗിരീഷ്കെ1605 എന്ന...

പ്രിയങ്ക ചതുര്‍വേദിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി

വെബ്‌ഡെസ്‌ക്ക്: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് ഗിരീഷ്കെ1605 എന്ന ആക്കൗണ്ടില്‍ നിന്ന് ബലാത്സംഗ ഭീഷണി ഉയര്‍ന്നത്.

നേരത്തെ ചതുര്‍വേദിയുടെ മകളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചതിനാണ് ഭീഷണി. 'പ്രിയങ്കാ നിങ്ങളുടെ മകളെ എനിക്ക് ബലാത്സംഗം ചെയ്യണം അവളെ എന്റെ അടുത്തേക്കയക്കുക' എന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

'രാമന്റെ പേരിലാണ് നിങ്ങളുടെ അക്കൗണ്ടുള്ളത്. ആദ്യം നിങ്ങള്‍ നുണ പറയുകയും എന്റെ മകള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ദൈവം രാമന്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും' എന്ന ഉള്ളടക്കത്തോടെ ഭീഷണിയില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ചതുര്‍വേദി ട്വീറ്റ് ചെയ്തിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച മഹാരാഷ്ട്ര പൊലിസ് സംഭവത്തില്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും പറഞ്ഞു.
<

>

Story by
Read More >>