സച്ചിന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധകൻ; സച്ചിന്‍ വാതുവെയ്പ്പില്‍ പെട്ടിരുന്നെങ്കില്‍ കളി കാണല്‍ നിര്‍ത്തുമായിരുന്നു: പൃഥ്വിരാജ്

സച്ചിൻ കരിയറില്‍ ഒരു സെഞ്ചുറി പോലും നേടിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ ആരാധിക്കുമായിരുന്നു. സച്ചിൻെറ വിജയങ്ങളല്ല ആരാധനയ്ക്ക് കാരണം.

സച്ചിന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധകൻ; സച്ചിന്‍ വാതുവെയ്പ്പില്‍ പെട്ടിരുന്നെങ്കില്‍ കളി കാണല്‍ നിര്‍ത്തുമായിരുന്നു: പൃഥ്വിരാജ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനാണ് താനെന്ന് നടന്‍ പൃഥ്വിരാജ് പലപ്പോഴും പറയാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പൃഥ്വി സച്ചിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ചെറുപ്പം മുതലേ താന്‍ സച്ചിന്റെ കടുത്ത ആരാധകനായിരുന്നുവെന്നാണ് പൃഥ്വി പറഞ്ഞിരുന്നത്. എന്നാൽ വാതുവെയ്പ്പ് വിവാദങ്ങളില്‍ സച്ചിന്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ താന്‍ ക്രിക്കറ്റ് കാണുന്നത് തന്നെ നിര്‍ത്തിയേനെയെന്നും പൃത്വി തുറന്നു പറഞ്ഞു.

ഷാര്‍ജയിലെ തകർപ്പൻ ഇന്നിങ്സിന് മുന്നേ താന്‍ സച്ചിന്റെ കടുത്ത ആരാധകനായിരുന്നു. സച്ചിൻ കരിയറില്‍ ഒരു സെഞ്ചുറി പോലും നേടിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ ആരാധിക്കുമായിരുന്നു. സച്ചിൻെറ വിജയങ്ങളല്ല ആരാധനയ്ക്ക് കാരണം. അത്തരം ബന്ധങ്ങളില്‍ നിങ്ങള്‍ വ്യക്തിയെ പൂര്‍ണമായും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. വാതുവെയ്പ് വിവാദങ്ങള്‍ നടന്നിരുന്ന സമയത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

ദൈവമേ സച്ചിന്‍ അതിന്റെ ഭാഗമാകരുതേയെന്ന്. കാരണം അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കില്‍ ക്രിക്കറ്റ് കാണുന്നത് ഞാന്‍ നിര്‍ത്തുമായിരുന്നു, ആ സമയത്ത് അദ്ദേഹം എനിക്ക് അത്രമാത്രം വലുതായിരുന്നു. അതൊരു യഥാര്‍ത്ഥ ആരാധകന്റെ വികാരമാണെന്നും സച്ചിന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധകനാണ് താനെന്നും നടൻ പറ‍ഞ്ഞു.

Next Story
Read More >>