രാഷ്ട്രപതിയുടെ കുടുംബത്തെ അപമാനിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പുരോഹിതന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനിടെ അപമാനിക്കപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ക്ഷേത്ര...

രാഷ്ട്രപതിയുടെ കുടുംബത്തെ അപമാനിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പുരോഹിതന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനിടെ അപമാനിക്കപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ക്ഷേത്ര പുരോഹിതന്‍. പുരോഹിതന്‍ ദാമോദര്‍ മഹാശ്വര്‍ ആണ് വാര്‍ത്ത നിഷേധിച്ചത്. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതിക്കൊപ്പം മഹാശ്വര്‍ ഒപ്പമുണ്ടായിരുന്നു.

മാര്‍ച്ച് 22നാണ് രാഷ്ട്രപതിയും ഭാര്യയും ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.ആരും അവരോട് അപമര്യാദയായി പെരുമാറിയട്ടില്ലെന്നും തങ്ങളും അവരോടൊപ്പം പോയിരുന്നെന്നും പുരോഹിതന്‍ പറഞ്ഞു.

സംഭവത്തില്‍ ക്ഷേത്ര ഭരണാധികാരി പ്രദീപ് ജാനക്കും ജില്ലാ മജിസ്‌ട്രേറ്റ് പുരിക്കുമെതിരെ പുരോഹിതന്‍ കേസ് നല്‍കിയിട്ടുണ്ട്.രാവിലെ 6.35 മുതല്‍ 8.40 വരെയുള്ള സമയം മറ്റ് ഭക്തജനങ്ങളെ തടഞ്ഞു നിര്‍ത്തി വിശിഷ്ട വ്യക്തികള്‍ക്ക് സുഖപ്രദമായ ദര്‍ശനം ഉറപ്പാക്കിയിരുന്നു. ചില പരിചാരകരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ക്ഷേത്രത്തിനകത്ത് രാഷ്ട്രപതിയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നു.


Story by
Read More >>