കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് രാഷ്ട്രപതിയുടെ ഉത്തരവ്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. ജമ്മുകശ്മീരിലെ പി.ഡി.പി.-ബി.ജെ.പി....

കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് രാഷ്ട്രപതിയുടെ ഉത്തരവ്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. ജമ്മുകശ്മീരിലെ പി.ഡി.പി.-ബി.ജെ.പി. സഖ്യത്തില്‍നിന്നും ബിജെപി പിന്മാറിയതോടെയാണ് മെഹബൂബ മുഫ്തി നേതൃതം നല്‍കിയിരുന്ന സര്‍ക്കാര്‍ താഴെ വീണത്. കഴിഞ്ഞ ദിവസം തന്നെ ഗവര്‍ണര്‍ എന്‍.എന്‍ വോറ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തര പ്രാധാന്യത്തോടെ രഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.

സഖ്യകക്ഷിയായിരുന്ന ബിജെപിയുടെ പിന്മാറ്റം ആശ്ചര്യപ്പെടുത്തുന്നതായിരുന്നുവെന്ന് രാജിസമര്‍പ്പിച്ച ശേഷം മെഹബൂബ മുഫ്ത്തി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം പിഡിപിയുമായുള്ള ബന്ധം തുടരാനാവില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം മാധവ് പറഞ്ഞു. 2008 ന് ശേഷം നാലാം തവണയും 1977നു ശേഷം എട്ടാം തവണയുമാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്.


Story by
Next Story
Read More >>