ഇനി കറന്റ് പോയാല്‍, പോയ ഓരോ മണിക്കൂറിനും 50 രൂപ ഉപഭോക്താവിന്; പുതിയ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വൈദ്യൂതി വിതരണ രംഗത്ത് നൂതന പദ്ധതി വിഭാവനം ചെയ്ത് ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍. പവര്‍കട്ടുണ്ടായാല്‍ കറന്റ് ഇല്ലാതാവുന്ന ഓരോ മണിക്കൂറിനും 50...

ഇനി കറന്റ് പോയാല്‍, പോയ ഓരോ മണിക്കൂറിനും 50 രൂപ ഉപഭോക്താവിന്; പുതിയ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വൈദ്യൂതി വിതരണ രംഗത്ത് നൂതന പദ്ധതി വിഭാവനം ചെയ്ത് ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍. പവര്‍കട്ടുണ്ടായാല്‍ കറന്റ് ഇല്ലാതാവുന്ന ഓരോ മണിക്കൂറിനും 50 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് ലഭ്യമാവുന്ന തരത്തിലാണ് പുതിയ പദ്ധതി. ഈ പദ്ധതി നിര്‍ദേശം സര്‍ക്കാര്‍ വൈദ്യൂതി വിതരണ കമ്പനികള്‍ക്ക് കൈമാറി കഴിഞ്ഞു.

നഷ്ടപരിഹാര തുക വികതരണ കമ്പനിയാണ് നല്‍കേണ്ടത്. ഈ തുക ബില്ലില്‍ കുറയുന്ന തരത്തിലാണ് പദ്ധതി നിര്‍ദേശം.

പദ്ധതി നിര്‍ദേശം നല്‍കിയെങ്കിലും ലഫ്‌നന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ നടപ്പിലാവൂ.

Story by
Read More >>