തൂത്തുക്കുടുയില്‍ വെടിയേറ്റ യുവാവിനെ പരിഹസിച്ച് പൊലീസ്; പ്രാണവേദനയില്‍ പിടയുന്നവനോട് അധികം അഭിനയക്കണ്ടെന്ന് 

തൂത്തുക്കുടി: വേദാന്ത കോപ്പര്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചതിന് വെടിയേറ്റു പിടയുന്ന യുവാവിനെ പൊലീസ് പരിഹസിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

തൂത്തുക്കുടുയില്‍ വെടിയേറ്റ യുവാവിനെ പരിഹസിച്ച് പൊലീസ്; പ്രാണവേദനയില്‍ പിടയുന്നവനോട് അധികം അഭിനയക്കണ്ടെന്ന് 

തൂത്തുക്കുടി: വേദാന്ത കോപ്പര്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചതിന് വെടിയേറ്റു പിടയുന്ന യുവാവിനെ പൊലീസ് പരിഹസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. പ്രാണവേദനയില്‍ പുളയുന്ന യുവാവിനോട് അധികം അഭിനയക്കണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇന്നലെ മരിച്ച കാളിയപ്പന്‍ എന്ന യുവാവിന്റെ അന്ത്യനിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

വെടിയേറ്റ് നിലത്ത് വീണ് വേദനയില്‍ പിടഞ്ഞ കാളിയപ്പനെ പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുണ്ട്. ലാത്തികൊണ്ട് കുത്തിയശേഷമാണ് പോലീസുകാരിലൊരാള്‍ കാളിയപ്പനോട് അധികം അഭിനയിക്കരുതെന്ന് ആക്രോശിക്കുന്നത്. എഴുന്നേറ്റ് പോകാന്‍ പറഞ്ഞാണ് പോലീസുകാര്‍ കാളിയപ്പനെ മര്‍ദ്ദിച്ചത്. ഇയാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്ക് കാളിയപ്പന്‍ മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാര്‍ വളഞ്ഞുനിന്ന് കാളിയപ്പനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്ന ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

Read More >>