പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമനോട് ഉപമിച്ച് ബിജെപി എംഎല്‍എ

ബല്യ(ഉത്തര്‍പ്രദേശ്): പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരെ പുരാണ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമനോട് ഉപമിച്ച് ബിജെപി എംഎല്‍എ

ബല്യ(ഉത്തര്‍പ്രദേശ്): പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരെ പുരാണ കഥാപാത്രങ്ങളോട് ഉപമിച്ച് ബിജെപിയുടെ വിവാദ എംഎല്‍എ സുരേന്ദ്രാ സിങ്. നരേന്ദ്ര മോദി രാമനാണെന്നും അമിത് ഷാ രാമസഹോദരന്‍ ലക്ഷ്മണനും യോഗി ആദിത്യ നാഥ് ഹനുമാനുമാണെന്നാണ് എം.എല്‍.എയുടെ പക്ഷം.

രാമലക്ഷ്മണന്മാരുടെയും ഹനുമാന്റെയും സഖ്യം ഭാരതത്തില്‍ രാമരാജ്യം സാധ്യമാക്കുമെന്നും സുരേന്ദ്രാ സിങ് പറഞ്ഞു. അമിത് ഷാ തന്ത്രങ്ങള്‍ മെനയുന്ന ചാണക്യനാണെന്നും യോഗിയും ഹനുമാനും ബ്രഹ്മചാരികളാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രാവണ സഹോദരി ശൂര്‍പ്പണകയോടുപമിച്ച് സുരേന്ദ്രാ സിങ് വിവാദത്തിലായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് മാതാപിതാക്കളാണ് കാരണമെന്നും പെണ്‍കുട്ടികളെ മാതാപിതാക്കള്‍ സ്വതന്ത്രമായി ചുറ്റിത്തിരിയാനനുവതിക്കരുതെന്നും പറഞ്ഞതിനെ തുടര്‍ന്ന് നിയ നടപടികളും നേരിട്ടിരുന്നു.


Story by
Read More >>