മോദി ധൃതരാഷ്ട്രരെപോലെ; ബിജെപി ദുര്യോദനെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അധികാരം നിലനിര്‍ത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

മോദി ധൃതരാഷ്ട്രരെപോലെ; ബിജെപി ദുര്യോദനെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അധികാരം നിലനിര്‍ത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2019ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ മോദി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയില്‍ ദ്രുവീകരണമുണ്ടാക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ് സുര്‍ജേവാല ആരോപിച്ചു. ബിജെപിയെ മഹാഭാരതത്തിലെ ദുര്യോതനന്റെ കഥാപാത്രത്തൊടുംകോണ്‍ഗ്രസ് ഉപമിച്ചു.

ഗോഡ്സെയുടെ ആശയങ്ങള്‍ക്ക് ഒരിക്കലും ഗാന്ധിജിയുടെ ആശയങ്ങളെ തോല്‍പിക്കാനാകില്ല. കോണ്‍ഗ്രസിന്റെ മതം ഇന്ത്യയാണ്. ഇന്ത്യയിലെ ഓരോ പൗരനെയും ഓരോ മതത്തെയും ജാതിയെയും ഭാഷയെയും പ്രദേശത്തെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നുവെന്നും സുര്‍ജേവാല പറഞ്ഞു

പശ്ചിമബംഗാളിലെ മിഡ്നപുരില്‍ സമ്മേളനത്തിനിടെ പന്തല്‍ തകര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടും അധികാരമോഹിയായ മോദി പ്രസംഗം തുടരുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത്, ആസ്സാം, മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളൊക്കെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുമ്പോഴും പ്രധാനമന്ത്രി സമ്മേളനങ്ങളുടെ തിരക്കിലാണെന്നും സുര്‍ജേവാല ആരോപിച്ചു.

Story by
Read More >>