വിദേശയാത്രക്ക് പോകുന്നവര്‍ തന്നോട് ഉപദേശം തേടൂ, മോദി

അധികാരത്തിലിരിക്കുമ്പോള്‍ പലപ്പോഴും കുടുംബതാല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കും അത് നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി തങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന നമ്മുടെ രാഷ്ട്രീയനയത്തിനെതിരാണത്.'' പ്രധാനമന്ത്രി പറഞ്ഞതായി നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

വിദേശയാത്രക്ക് പോകുന്നവര്‍ തന്നോട് ഉപദേശം തേടൂ, മോദി

ന്യൂഡല്‍ഹി: കുടുംബവാഴ്ച തടയാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം. വിദേശയാത്രക്ക് പോകുന്ന ബി.ജെ.പി നേതാക്കള്‍ ടിക്കറ്റും മറ്റും എടുക്കുന്നതിന് ബന്ധുക്കളെ ആശ്രയിക്കരുത്. വിദേശയാത്രക്കു മുമ്പെ തന്നെ വന്നു കണ്ട് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ഉപദേശം നല്‍കി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ഡെപ്യുട്ടി മുഖ്യമന്ത്രിമാരുടേയും സെമിനാര്‍ കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി ഉപദേശം നല്‍കിയത്. യോഗത്തില്‍ പങ്കെടുത്ത രണ്ടു പ്രമുഖരെ ഉദ്ധരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. '' അധികാരത്തിലിരിക്കുമ്പോള്‍ പലപ്പോഴും കുടുംബതാല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കും അത് നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി തങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന നമ്മുടെ രാഷ്ട്രീയനയത്തിനെതിരാണത്.'' പ്രധാനമന്ത്രി പറഞ്ഞതായി നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

Also Read:മോദിയുടെ വിദേശ യാത്രാചെലവ് 14,84,00,00,000


മദ്ധ്യപ്രദേശില്‍ രണ്ടു ദശാബ്ദത്തിനുമുമ്പ് ബി.ജെ.പി പരാജയപ്പെട്ടത് നേതാക്കള്‍ ബന്ധുക്കള്‍ക്ക് പരിധിയില്ലാതെ വിദേശയാത്രടിക്കറ്റുകള്‍ നല്‍കിയതുകൊണ്ടാണെന്നും മോദിയെ ഉദ്ധരിച്ച് നേതാവ് പറഞ്ഞു. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്.

Next Story
Read More >>