തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമ തകര്‍ത്തു

പുതുക്കോട്ട: തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്തു. അജ്ഞാതര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പുതുക്കോട്ടയില്‍ സ്ഥാപിച്ച...

തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമ തകര്‍ത്തു

പുതുക്കോട്ട: തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്തു. അജ്ഞാതര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പുതുക്കോട്ടയില്‍ സ്ഥാപിച്ച പ്രതിമയുടെ തല വെട്ടിമാറ്റുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. വിവരം അറിഞ്ഞ ഉടനെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും രാവിലെ എട്ടുമണിയോടെ തന്നെ പ്രതിമ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിട്ടുണ്ട്. 2013ലാണ് ഇവിടെ പെരിയാര്‍ പ്രതിമ സ്ഥാപിച്ചത്.

Tamil Nadu: Periyar statue vandalised by unidentified persons in Pudukkottai, case registered and investigation on. pic.twitter.com/tbeusZiOxn

— ANI (@ANI) March 20, 2018

അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ മേഖലയില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. മാര്‍ച്ച് ആറിന് വെല്ലൂരില്‍ സമാനരീതിയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Story by
Read More >>