ജനം ജനതാദളിനെ തളളി; ഭരണം ലഭിച്ചത് കോണ്‍ഗ്രസിന്റെ കാരുണ്യത്തില്‍- കുമാരസ്വാമി

ബംഗളൂരു: അസംബ്ലി തെരഞ്ഞെടുപ്പില്‍ ആറര കോടി വരുന്ന കര്‍ണാടക ജനതയുടെ സമ്മതം തനിക്ക് ലഭിച്ചിട്ടില്ല തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന്റെ...

ജനം ജനതാദളിനെ തളളി; ഭരണം ലഭിച്ചത് കോണ്‍ഗ്രസിന്റെ കാരുണ്യത്തില്‍- കുമാരസ്വാമി

ബംഗളൂരു: അസംബ്ലി തെരഞ്ഞെടുപ്പില്‍ ആറര കോടി വരുന്ന കര്‍ണാടക ജനതയുടെ സമ്മതം തനിക്ക് ലഭിച്ചിട്ടില്ല തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന്റെ കാരുണ്യത്തിലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

പ്രധാമന്ത്രിയെ കാണുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന്റെ മുന്നോടിയായി കാര്‍ഷിക കടം എഴുതി തളളുന്നത് തന്റെ മുന്‍ഗണനയായിരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കര്‍ഷകരുടെ വായ്പ്പ എഴുതി തളളുന്നതില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജിവെയ്ക്കുമെന്നു എച് ഡി കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'' സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയും പാര്‍ട്ടിയേയും തളളി. ഞാന്‍ കേവല ഭൂരിപക്ഷം തേടി. കര്‍ഷക നേതാക്കളുടെ പ്രസ്താവന ഞാന്‍ കേട്ടു. അവര്‍ എന്നെ എത്രത്തോളം പിന്തുണച്ചുവെന്നും ഞാന്‍ മനസിലാക്കി'' കുമാരസ്വാമി പറഞ്ഞു. രാഷ്ട്രീയക്കാരന്‍ എന്ന നിലക്ക് തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നിരുന്നാലും കാര്‍ഷിക കടം എഴുതിത്തളളാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

I am at mercy of Congress. I am responsible for development of state,that is different. I have to do my job as CM, I have to take permission from Congress leaders, without their permission I can't do anything, they have given me support: Karnataka CM on his earlier statement pic.twitter.com/gFWjDF3Sm0

— ANI (@ANI) May 28, 2018

Story by
Read More >>