പാക് ഹൈക്കമ്മീഷനറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹ്മൂദിനെ തിരിച്ചുവിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍...

പാക് ഹൈക്കമ്മീഷനറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹ്മൂദിനെ തിരിച്ചുവിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ ഒരു സംഘം പിന്തുടരുകയും ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ചെയ്‌തെന്നാണ് പാകിസ്താന്റെ പരാതി. എന്നാല്‍, പാക് നയതന്ത്രജ്ഞര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു.