യുദ്ധവിരാമത്തിന് ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം

ജമ്മു: അതിര്‍ത്തിയില്‍ താത്ക്കാലിക യുദ്ധവിരാമത്തിന് ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിവയ്പ്....

യുദ്ധവിരാമത്തിന് ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം

ജമ്മു: അതിര്‍ത്തിയില്‍ താത്ക്കാലിക യുദ്ധവിരാമത്തിന് ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിവയ്പ്. ജമ്മുവിലെ അര്‍ന്യ മേഖലയില്‍ ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് വെടിവയ്പ് ആരംഭിച്ചതെന്ന് ബിഎസ്എഫ് ജവാനെ ഉദ്ധരിച്ച് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ ചെറിയ തോതിലാണ് വെടിവെയ്പ് നടന്നതെന്നും പിന്നീട് നാരായണ്‍പൂര്‍ മേഖലയില്‍ മോര്‍ട്ടാര്‍ ഷെല്ലുപയോഗിച്ചുള്ള ആക്രമണവും നടന്നതായും അദ്ദേഹം പറഞ്ഞു. യുദ്ധവിരാമത്തിനുള്ള ആഹ്വാനം നിലനില്‍ക്കെ തന്നെ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

മേഖലയില്‍ യുദ്ധവിരാമം ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താനി റേഞ്ചേര്‍സ് ആണ് ഇന്നലെ ബിഎസ്എഫിനെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് പാക് പ്രകോപനം. കഴിഞ്ഞയാഴ്ച ജമ്മുവിലുണ്ടായ വെടിവെയ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

Story by
Read More >>