പാക് വെടിനിര്‍ത്തല്‍ ലംഘനം; പരിക്കേറ്റ സൈനികന്‍ കൊല്ലപ്പെട്ടു    

ജമ്മു:രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. ഇതോടെ...

പാക് വെടിനിര്‍ത്തല്‍ ലംഘനം; പരിക്കേറ്റ സൈനികന്‍ കൊല്ലപ്പെട്ടു    

ജമ്മു:രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. ഇതോടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ജവാന്‍മാരുടെ എണ്ണം 31 ആയി. ഇതില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഈ വര്‍ഷം 650 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ്(42) ആണ് സുന്ദര്‍ബനി നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നത്. ഏപ്രില്‍ 17ന് പരിക്കേറ്റ സിംഗിനെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കലും രക്ഷിക്കാനായില്ല. ജവാന്റെ സംസ്‌കാരം സൈനിക ബഹുമതികളോടെ വീട്ടില്‍ നടക്കും.

Story by
Read More >>