ബി.ജെ.പിയെ പുറത്താക്കുക ആദ്യ ലക്ഷ്യം; മമത ബാനാര്‍ജി

ന്യൂഡല്‍ഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ കൂട്ടായ നേതൃത്വത്തില്‍ മത്സരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി....

ബി.ജെ.പിയെ പുറത്താക്കുക ആദ്യ ലക്ഷ്യം; മമത ബാനാര്‍ജി

ന്യൂഡല്‍ഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ കൂട്ടായ നേതൃത്വത്തില്‍ മത്സരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി സര്‍ക്കാറിനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് മമത പറഞ്ഞു.

ഡല്‍ഹിയിലെത്തിയ മമത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, ജനതാദള്‍ എസ് നേതാവ് ദേവഗൗഡ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തിന് ഒന്നിച്ച് നിന്ന് എല്ലാവര്‍ക്കുമായി പോരാടുമെന്നായിരുന്നു മമതയുടെ ഉത്തരം. ഇത്തരം കാര്യങ്ങളെ പറ്റിയല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രിയെന്നത് കാര്യമുള്ള വിഷയമല്ല. രാജ്യത്തിന്റെ പുരോഗതിയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ക്ഷേമവും സാമൂഹിക ഐക്യവുമാണ് ആവശ്യം, മമത പറഞ്ഞു.

Story by
Read More >>