ദേശീയ അംഗത്വ പട്ടിക: വിരമിച്ച സൈനികനും പുറത്ത്

ഗുവാഹത്തി: 40 ലക്ഷം ആളുകളോടൊപ്പം വിരമിച്ച സൈനിക ഉദ്യോഗസ്ഥനും ദേശീയ അംഗത്വ പട്ടിക(എന്‍ആര്‍സി) യില്‍ നിന്നു പുറത്ത്. അസമിലെ കാംരൂപ് ജില്ലയിലെ ചയാഗൺ...

ദേശീയ അംഗത്വ പട്ടിക: വിരമിച്ച സൈനികനും പുറത്ത്

ഗുവാഹത്തി: 40 ലക്ഷം ആളുകളോടൊപ്പം വിരമിച്ച സൈനിക ഉദ്യോഗസ്ഥനും ദേശീയ അംഗത്വ പട്ടിക(എന്‍ആര്‍സി) യില്‍ നിന്നു പുറത്ത്. അസമിലെ കാംരൂപ് ജില്ലയിലെ ചയാഗൺ സ്വദേശിയായ അസ്മാൽ ഹഖാണ് പട്ടികയിൽ നിന്നും പുറത്തായത്. രേഖകള്‍ സമര്‍പ്പിച്ചിട്ടും പട്ടികയില്‍ നിന്നും തന്നെ പുറത്താക്കിയതായി അസ്മാല്‍ ഹഖ് പ്രതിരകിച്ചു.

സൈനികന്റെ മകന്‍, മകള്‍ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം വേദനിപ്പിക്കുന്നതാണെന്നും ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ഹഖ് പറഞ്ഞു. 30 വര്‍ഷത്തെ സേനയിലെ സേവനത്തിന് ശേഷം 2016ലാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഹഖ് വിരമിച്ചത്.

2017ല്‍ ഫോറിന്‍ ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ ഹഖിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തേതും അന്തിമവുമായ കരട് പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സംശയിക്കപ്പെടുന്ന വോട്ടര്‍’ എന്ന വിഭാഗത്തിലാണ് അസമിലെ അനധികൃത കുടിയേറ്റ ട്രിബ്യൂണല്‍ ഹഖിനെ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ താന്‍ അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. 1966ലെ വോട്ടര്‍പട്ടികയില്‍ തന്റെ പിതാവിന്റെ പേരുള്‍പ്പെട്ടതും 1951ലെ പൗരത്വപ്പട്ടികയില്‍ മാതാവിന്റെ പേരുള്‍പ്പെട്ടതും ഹഖ് ചൂണ്ടിക്കാട്ടിയിരുന്നു.

2012ല്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ചതും ഇന്ത്യന്‍ പൗരത്വം തെളിയിക്കപ്പെട്ടതുമാണ്. തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നതിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഹഖ് ആവശ്യപ്പെട്ടു.

Story by
Read More >>