നോട്ട് ക്ഷാമം പരിഹരിക്കാന്‍ നോട്ടടി അഞ്ചിരട്ടിയാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നോട്ട് ക്ഷാമം നേരിടുന്നതിനിടെ 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയാക്കാന്‍ കേന്ദ്ര...

നോട്ട് ക്ഷാമം പരിഹരിക്കാന്‍ നോട്ടടി അഞ്ചിരട്ടിയാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നോട്ട് ക്ഷാമം നേരിടുന്നതിനിടെ 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ദിനം പ്രതി അഞ്ഞൂറ് കോടി 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നുണ്ട്. ഇത് അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളില്‍ 2500 കോടി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യാനാകുമെന്ന് സാമ്പത്തിക സെക്രട്ടറി എസ്.സി ഗര്‍ഗ് അറിയിച്ചു. ഇതോടെ മാസത്തില്‍ 70000 മുതല്‍ 75000 കോടി നോട്ടുകള്‍ വിതരണം ചെയ്യാനാകും.

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് പണമില്ലാതെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്നത്. പ്രശ്ന പരിഹാരത്തിന് റിസര്‍വ്വ് ബാങ്ക് പാനല്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യമായ നോട്ട് പ്രചാരത്തിലുണ്ടെന്നും പെട്ടന്ന് നോട്ടിനുണ്ടായ ആവശ്യമാണ് ക്ഷാമത്തിന് വഴി വച്ചതെന്നുമായിരുന്നു ധമന്ത്രി അരുണ്‍ ജയറ്റലിയുടെ പ്രതികരണം.


Story by
Read More >>