ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും മഴയിലുമായി 40 മരണം; ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ശക്തമായ മഴയിലും പൊടിക്കാറ്റിലും രാജ്യത്താകമാനം 40 മരണം. ഉത്തര്‍പ്രദേശില്‍ മാത്രം 18 പേരാണ് കാറ്റിലും മഴയിലും മരിച്ചത്. ആന്ധ്രയില്‍ എട്ടും...

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും മഴയിലുമായി 40 മരണം; ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ശക്തമായ മഴയിലും പൊടിക്കാറ്റിലും രാജ്യത്താകമാനം 40 മരണം. ഉത്തര്‍പ്രദേശില്‍ മാത്രം 18 പേരാണ് കാറ്റിലും മഴയിലും മരിച്ചത്. ആന്ധ്രയില്‍ എട്ടും തെലങ്കാനയില്‍ മൂന്നും പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ നാലുകുട്ടികളടക്കം ഒമ്പത് പേരാണ് മരിച്ചത്.


മരങ്ങളുംവൈദ്യൂതി തൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. 10 ജിവസം മുമ്പ് യുപി, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലായി 134 പേരുടെ ജീവനാണ് പൊടിക്കാറ്റ് കവര്‍ന്നത്.

Story by
Read More >>