അവിശ്വാസ പ്രമേയം വെളളിയാഴ്ച: സ്പീക്കര്‍

വെബ്ഡസ്‌ക്: 15 വര്‍ഷത്തിനിടെ ഇതാദ്യമായി അവിശ്വാസപ്രമേയത്തിനുളള പ്രതിപക്ഷത്തിന്റെ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗീകരിച്ചു. വിഷയത്തില്‍...

അവിശ്വാസ പ്രമേയം വെളളിയാഴ്ച: സ്പീക്കര്‍

വെബ്ഡസ്‌ക്: 15 വര്‍ഷത്തിനിടെ ഇതാദ്യമായി അവിശ്വാസപ്രമേയത്തിനുളള പ്രതിപക്ഷത്തിന്റെ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗീകരിച്ചു. വിഷയത്തില്‍ വെളളിയാഴ്ച ചര്‍ച്ച നടത്താമെന്ന് പ്രതിപക്ഷത്തിന് സ്പീക്കര്‍ ഉറപ്പ് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ടിഡിപി, എന്‍സിപി എന്നീ പാര്‍ട്ടികളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

''നരേന്ദ്രമോദി സര്‍ക്കാറിനെ പ്രതിപക്ഷത്തിന് വിശ്വാസമില്ലായിരിക്കാം. പക്ഷെ, ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ രാജ്യത്തിന് അദ്ദേഹത്തില്‍ വിശ്വാസമാണ്.'' പാര്‍ലമെന്റ്‌റി കാര്യമന്ത്രി അനന്ദ് കുമാര്‍ സഭയില്‍ പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. സഭ ആരംഭിച്ചത് ബഹളത്തോടെയായിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിയുടെ സാനിദ്ധ്യത്തില്‍ തന്നെ അംഗങ്ങള്‍ ബഹളം ആരംഭിച്ചു. ശശി തരൂരിന്റെ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തെ തുടര്‍ന്നു അദ്ദേഹത്തിന്റെ ഓഫീസും സ്വാമി അഗ്നിവേഷിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതും ശശി തരൂര്‍ സഭയില്‍ ഉന്നയിച്ചു. എന്നാല്‍, സിപിഎം ആണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മറുപടിയെ തുടര്‍ന്ന് സഭയില്‍ ബഹളം ഉയര്‍ന്നു. കേരളത്തിലെ അംഗങ്ങള്‍ മഴക്കെടുതിക്ക് പ്രത്യേക ഫണ്ട് നല്‍കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ അനുവദിക്കാത്തത് കോഴിക്കോട് എംപി എംകെ രാഘവന്‍ സഭയില്‍ ഉന്നയിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ പ്രവാസികള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സിപിഎം അംഗം എം ബിജു സഭയില്‍ ഉന്നയിച്ചു.

Story by
Read More >>