തന്റെ പേരില്‍ വര്‍ഗീയ കലാപം വേണ്ട; മുസ്ലീം അയല്‍ക്കാര്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ ഗുജറാത്തി ഹിന്ദു

മുസ്ലീം വിരുദ്ധ കലാപത്താല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗുജറാത്തില്‍ നിന്നു തന്നെയാണ് ഈ ശുഭകരമായ വാര്‍ത്ത.

തന്റെ പേരില്‍ വര്‍ഗീയ കലാപം വേണ്ട;  മുസ്ലീം അയല്‍ക്കാര്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ ഗുജറാത്തി ഹിന്ദു

ഇരുകൂട്ടര്‍ തമ്മിലുള്ള വാക് പോര് വര്‍ഗീയ കാലാപത്തിലേക്കു നിങ്ങിയതോടെ ഗുജറാത്തിലെ ഹിന്ദു മതവിശ്വാസി, മുസ്ലീം അയല്‍ക്കാര്‍ക്കെതിരായ പരാതി പിന്‍വിലിക്കുന്നു. മുസ്ലീം വിരുദ്ധ കലാപത്താല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗുജറാത്തില്‍ നിന്നു തന്നെയാണ് ഈ ശുഭകരമായ വാര്‍ത്ത.

ഗ്രാമവാസികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തിന് സമീപം കോഴി വേസ്റ്റ് ഇട്ടതുസംബന്ധിച്ച പ്രശ്‌നമാണ് വലുതായി കലാപത്തിന്റെ സൂചനകളിലേക്ക് വളര്‍ന്നത്.

ഗുജറാത്തിലെ ഹന്‍സ്ജിപുരയിയില്‍ ലക്ഷ്മണ്‍ ബാബു ബായി, ഇമ്രാന്‍, നിസാം എന്നീ മൂന്ന് പേര്‍ തമ്മിലുളള തര്‍ക്കമാണ് സംഭവത്തിന് തുടക്കം. കുളത്തിന് സമീപം ഇമ്രാനും നിസാമും ചേര്‍ന്ന് കോഴി വേസ്റ്റ് തള്ളിയതിനെ ലക്ഷ്മണ്‍ ബാബു ബായി എതിര്‍ത്തിരുന്നു. ലക്ഷ്മണ്‍ ബാബു ബായി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് ജ്യാമത്തില്‍ വിടുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് ഇമ്രാനും നിസാമും മറ്റ് ഏഴ് പേരും ചേര്‍ന്ന് ലക്ഷ്മണ്‍ ബാബു ബായിയെ ആക്രമിച്ചുവെന്ന ആരോപിച്ചു. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 143, 147, 148, 506 (2) തുടങ്ങിയ വകുപ്പുകളില്‍ കേസെടുക്കുകയും ചെയ്തു.

ഇതോടെ കേസ് രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറുകയായിരുന്നു. മുസ്ലീം യുവാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ ഠാക്കൂര്‍ വിഭാഗത്തില്‍ നിന്ന് സമ്മര്‍ദ്ധമുണ്ടായെന്ന് കാട്ടി ഒരു പറ്റം മുസ്ലീം പ്രവര്‍ത്തകര്‍ പൊലീസ് സുപ്രണ്ടിന് പരാതി നല്‍കി. ഇരു വിഭാഗം തമ്മില്‍ കലാപത്തിന് വരെ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരെ മാദ്ധ്യമങ്ങള്‍ വന്നു തുടങ്ങിയ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ ലക്ഷ്മണ്‍ ബാബു ബായി തീരുമാനിച്ചത്.

എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കഴിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കുക പ്രായാസമാണെന്നാണ് പൊലീസ് നലപാട്. 'ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍, നിര്‍ദിഷ്ട നടപടിക്രമമനുസരിച്ച് അന്വേഷണം നടക്കും. അന്വേഷണ സമയത്ത്, ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ കേസ് തള്ളപ്പെടും. ഇതു വരെ, പൊലീസ് അന്വേഷണം നടത്തുമെന്ന് വഡോദര റൂറല്‍ ഡിസ്ട്രിക്‌സിന്റെ എസ്.പി. തരുണ്‍ ദുഗ്ഗല്‍ വ്യക്തമാക്കി.

Read More >>