കൊല്‍ക്കത്തയില്‍ നേതാജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നാര്‍ക്കെല്‍ഡെങ്കയില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ തര്‍ത്തു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ...

കൊല്‍ക്കത്തയില്‍ നേതാജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നാര്‍ക്കെല്‍ഡെങ്കയില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ തര്‍ത്തു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങള്‍ പോലീസ് സ്‌റ്റേഷനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതികളെ തിരിച്ചറിയാനായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പരാതി നല്‍കിയിട്ടുണെന്നും പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഫോര്‍വേഡ് ബ്ലോക്ക് യൂത്ത് വിങ് സെക്രട്ടറി സുധിപ്‌റ്റോ ബാനര്‍ജി പറഞ്ഞു.

പത്തുവര്‍ഷം മുന്നെ് സ്ഥാപിക്കപ്പെട്ട പ്രതിമ ഇന്നലെ രാത്രിയാണ് തകര്‍ക്കപ്പെട്ടത്. ബോധപൂര്‍വ്വം പ്രശനങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണിതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഡിബബ്രാറ്റോ ബിശ്വാസ് പ്രതികരിച്ചു.

Story by
Read More >>