സമ്പൂര്‍ണ്ണ വൈദ്യുതീകരണം: മോദിയുടെ തള്ളലിനെ തള്ളി ദേശീയ മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: മണിപ്പൂരിലെ ലെയ്സാങില്‍ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളലും വൈദ്യുതിയെത്തിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര...

സമ്പൂര്‍ണ്ണ വൈദ്യുതീകരണം: മോദിയുടെ തള്ളലിനെ തള്ളി ദേശീയ മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: മണിപ്പൂരിലെ ലെയ്സാങില്‍ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളലും വൈദ്യുതിയെത്തിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങളെ പൊളിച്ചടക്കി സ്ഥിതിവിവര കണക്കുകള്‍. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ വൈദ്യുതീകരിച്ചതിലൂടെ ഏപ്രില്‍ 28 എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുമെന്നും ഈ ഗ്രാമമാണ് വൈദ്യുതിയുമായി ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെടുന്ന ഇന്ത്യന്‍ ഗ്രാമമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ എതിര്‍ക്കുന്ന കണക്കുകളുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

2014 മേയില്‍ മോദി സ്ഥാനമേല്‍ക്കുമ്പോള്‍ 18,452 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിരുന്നില്ല. ഇവിടങ്ങളിലെല്ലാം വൈദ്യുതിയെത്തിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും രാജ്യത്തെ 3.6 കോടി വീടുകളില്‍ വെളിച്ചമില്ല എന്നതാണ് സത്യം. 36% ശതമാനം ഗ്രാമങ്ങളിലും വൈദ്യതിയെത്തിയിട്ടില്ലെന്നാണ് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 780,000 ഗ്രാമങ്ങളില്‍ 493,000 ഗ്രാമങ്ങളില്‍ മാത്രമാണ് വൈദ്യുതീകരണം പൂര്‍ത്തിയായതെന്നാണ് അവര്‍ പുറത്തുവിട്ട കണക്ക്. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 10% വീടുകളും,സ്‌ക്കൂള്‍,ആശുപത്രികള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ വൈദ്യുതീകരിച്ച ഗ്രാമങ്ങളെയാണ് സമ്പൂര്‍ണ വൈദ്യുത ഗ്രാമമായി കണക്കാകുന്നത്. എന്നാല്‍ പുതിയതായി വൈദ്യുതിവല്‍ക്കരിച്ച ഗ്രാമങ്ങളില്‍ ഇത് എട്ട് ശതമാനത്തില്‍ താഴെയാണ്.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുപ്രകാരം രാജ്യത്തെ് 13 ശതമാനം വീടുകള്‍ വൈദ്യുതീകരിച്ചെന്നാണ്. ഒക്ടോബര്‍ വരെ ഏകദേശം 36.8 ദശലക്ഷം വീടുകളില്‍ വൈദ്യുതി എത്തി. 3.6 കോടി വീടുകളില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്നാണ് മിക്ക ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ എല്ലാ വീടുകളിലും 2019 മാര്‍ച്ച് 31ന് അകം വൈദ്യുതി എത്തിക്കാനുള്ള 16,000 കോടി രൂപയുടെ 'സൗഭാഗ്യ' പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതേ സമയം കോണ്‍ഗ്രസ്സ് പദ്ധതികളുടെ കീര്‍ത്തി തട്ടിയെടുക്കാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്സുര്‍ജ്വാല ട്വിറ്ററിലൂടെ ആരോപിച്ചു. രാജ്യത്തെ 649,867 ഗ്രാമങ്ങളില്‍ 97% ത്തിലും വൈദ്യുതിയെത്തിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Story by
Read More >>