'ചില ആളുകൾക്ക് താലിബാനി മാനസികാവസ്ഥ'; ഉവൈസിക്കെതിരെ മുഖ്താർ അബ്ബാസ് നഖ്‌വി

സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വിഘാതം സൃഷ്ടിക്കാൻ രാജ്യം ആരെയും അനുവദിക്കില്ലെന്ന് ഈ ആളുകൾ മനസ്സിലാക്കണം

ന്യൂഡൽഹി: അയോദ്ധ്യ ബാബറി മസ്ജിദ്- രാമജന്മഭൂമി കേസിലെ സുപ്രീംകോടതി വിധിയെ വിമർശിച്ച എ.ഐ.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിക്കെതിരെ ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. ചിലർക്ക് താലിബാനി മാനസികാവസ്ഥയാണെന്നായിരുന്നു നഖ് വിയുടെ പ്രതികരണം.

രാജ്യത്തെ ജുഡീഷ്യറിയിൽ ചിലർക്ക് വിശ്വാസമില്ല. ചില ആളുകൾക്ക് താലിബാനി മാനസികാവസ്ഥയാണ്-മുതിർന്ന ബിജെപി നേതാവുകൂടിയായ നഖ്‌വി പറഞ്ഞു.സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വിഘാതം സൃഷ്ടിക്കാൻ രാജ്യം ആരെയും അനുവദിക്കില്ലെന്ന് ഈ ആളുകൾ മനസ്സിലാക്കണം. രാജ്യത്ത് സാമൂഹിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് വിധിയിൽ സന്തുഷ്ടനല്ലെന്നും എന്നാല്‍ സുപ്രിംകോടതി വിധിയെ അംഗീകരിക്കുമെന്നുമായിരുന്നു ഉവൈസിയുടെ പ്രതികരണം.

Read More >>