മോദിമോണിക്ക്‌സ്; എണ്ണ വിലവര്‍ദ്ധനവിന് മോദിക്ക് രാഹുലിന്റെ പരിഹാസം

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണ വില വര്‍ദ്ധിപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഹാസവുമായി കോണ്‍ഗ്രസ്...

മോദിമോണിക്ക്‌സ്; എണ്ണ വിലവര്‍ദ്ധനവിന് മോദിക്ക് രാഹുലിന്റെ പരിഹാസം

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണ വില വര്‍ദ്ധിപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഹാസവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് നരേന്ദ്രമോദിയുടെ തത്വമെന്ന് രാഗുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ ഈ തത്വത്തെ മോദിമോണിക്‌സ് എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വര്‍ദ്ധിപ്പിച്ചത് നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നിരക്കാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാസം 24ന് ശേഷം ഇന്നാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. തുടര്‍ച്ചയായ 19 ദിവസങ്ങള്‍ക്കുശേഷം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത് കര്‍ണാടക തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വില വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 17 പൈസ വര്‍ധിച്ച് 74.80 രൂപയും ഡീസലിന് 21 പൈസ വര്‍ധിച്ച് 66.14രൂപയുമാണ് ഡല്‍ഹിയിലെ വില.

Story by
Read More >>