മോദി സംസാരം തുടരുമ്പോള്‍ കാണികള്‍ ഒഴിഞ്ഞ് സ്റ്റേഡിയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന പ്രസംഗത്തിനിടെ തന്നെ സ്റ്റേഡിയത്തില്‍ നിന്നും കുറേപേര്‍ പിരിഞ്ഞു പോയി.

മോദി സംസാരം തുടരുമ്പോള്‍ കാണികള്‍ ഒഴിഞ്ഞ് സ്റ്റേഡിയം

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രസംഗം അവസാനിച്ചപ്പോഴേക്കും അഹമ്മദാബാദ് മൊട്ടേറല സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ ഒഴിഞ്ഞു. 110000 സീറ്റുകളിൽ പലതും കാലിയായി. മോദിയുടെ അവസാന പ്രസംഗത്തിനിടെ സ്റ്റേഡിയത്തില്‍ നിന്നും കുറേ ആളുകള്‍ പിരിഞ്ഞു പോയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.


ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും വേദിയില്‍ സംസാരിക്കുകയുണ്ടായി. ഇരു രാജ്യങ്ങളും എന്നും മഹത്തായ പങ്കാളികളാണ് എന്ന് മോദി പറഞ്ഞു. യു.എസില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുണ്ട്. ഇന്ത്യയില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയും. ഏകതയ്ക്കിടയിലെ നമ്മുടെ വൈവിധ്യവും സജീവതയും ഇന്ത്യയ്ക്കും യു.എസിനുമിടയിലുള്ളതാണ്. പ്രസിഡണ്ട് ട്രംപിന് വലിയ ദീര്‍ഘദര്‍ശിത്വമുണ്ട്. യു.എസ്.എയില്‍ അദ്ദേഹം ചെയ്യുന്നത് എന്ത് എന്ന് ലോകത്തിന് അറിയാമെന്നും- മോദി പറയുകയുണ്ടായി.

അമേരിക്ക ഇന്ത്യയുടെ ഏറ്റവും കൂറുള്ള സുഹൃത്തായി തുടരുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ചാമ്പ്യനും തന്റെ സുഹൃത്തുമായി മോദിക്ക് നന്ദിയെന്നും ഈ സ്വീകരണം താനും മെലാനിയയും എന്നും ഓര്‍ത്തിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എണ്ണായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഇവിടെ എത്തിയത് അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു എന്നു പറയാനാണെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story
Read More >>