മോദിയെ പ്രകീര്‍ത്തിച്ച് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ വ്യാജ സന്ദേശം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു

മോദി രാജ്യത്ത് അത് ചെയ്തു ഇത് ചെയതു എന്ന സോഷ്യല്‍ മീഡിയ വ്യാജ സന്ദേശങ്ങള്‍ രാജ്യത്ത് പുതിയതൊന്നുമല്ല. എന്നാല്‍ ഇന്‍ഫോസിസ് സഹ ചെയര്‍മാന്‍ നാരായണ...

മോദിയെ പ്രകീര്‍ത്തിച്ച് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ വ്യാജ സന്ദേശം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു

മോദി രാജ്യത്ത് അത് ചെയ്തു ഇത് ചെയതു എന്ന സോഷ്യല്‍ മീഡിയ വ്യാജ സന്ദേശങ്ങള്‍ രാജ്യത്ത് പുതിയതൊന്നുമല്ല. എന്നാല്‍ ഇന്‍ഫോസിസ് സഹ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പേരില്‍ മൂന്ന് വര്‍ഷം മുന്നേയിറങ്ങിയ സന്ദേശമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.


മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് ഞാന്‍ പറയില്ല, എന്നാല്‍ മോദിയുടെ കാലത്ത് രാജ്യം സുരക്ഷിതമാണ്, എന്നാല്‍ മോദിയുടെ കാലത്ത് പാക്കിസ്ഥാന്‍ ഒതുങ്ങുന്നു, ചൈന ഭയപ്പെടുന്നു തുടങ്ങിയ നിരവധി മോദി സ്തുതികളാണ് നാരായണ മൂര്‍ത്തിയുടെ പേരില്‍ സമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്നേ സോഷ്യല്‍ മീഡിയയില്‍ വന്ന സന്ദേശമാണ് വീണ്ടും പ്രചരിക്കുന്നത്. ആശിഷ് കുമാര്‍ ശര്‍മ്മ എന്ന വ്യക്തി മൂന്ന് വര്‍ഷം മുന്നേ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത സന്ദേശമാണിത്. ആ സമയത്ത് തന്നെ പോസ്റ്റിന് 50000 ഷെയറുകള്‍ ലഭിച്ചിരുന്നു. പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും പ്രചരിക്കുന്ന വാക്കുകള്‍ തന്റെതല്ലെന്നും നാരായണ മൂര്‍ത്തി പ്രതികരിച്ചു.

Story by
Next Story
Read More >>