ജെഡിഎസ്-കോണ്‍ഗ്രസ്സ് ക്യാംപില്‍ നിന്നും എംഎല്‍എമാര്‍ പോവില്ലെന്ന് സിദ്ധരാമയ്യ 

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് എംഎല്‍മാരെ പാട്ടിലാക്കാന്‍ ബിജെപി ശ്രമം തുടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ലെന്ന്...

ജെഡിഎസ്-കോണ്‍ഗ്രസ്സ് ക്യാംപില്‍ നിന്നും എംഎല്‍എമാര്‍ പോവില്ലെന്ന് സിദ്ധരാമയ്യ 

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് എംഎല്‍മാരെ പാട്ടിലാക്കാന്‍ ബിജെപി ശ്രമം തുടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ലെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജെഡിഎസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എച്ച്ഡി കുമാരസ്വാമിയെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു.

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യാതൊരു കാരണവശാലും ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദം കൂട്ടിച്ചേര്‍ത്തു. അതേസമയം, രണ്ട് ജെഡിഎസ് എംഎല്‍എമാരും മൂന്നു കോണ്‍ഗ്രസ്സ് എംഎല്‍എമാരും യോഗത്തില്‍ നിന്നും വിട്ടുനിന്നതായി റിപോര്‍ട്ടുണ്ട്.

Story by
Read More >>