മന്‍മോഹന്‍സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ മിസ് ചെയ്യുന്നു: അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ ഇപ്പോള്‍ മിസ്സ് ചെയ്യുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ്...

മന്‍മോഹന്‍സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ മിസ് ചെയ്യുന്നു: അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ ഇപ്പോള്‍ മിസ്സ് ചെയ്യുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യം വന്നിരിക്കുകയാണെന്നായിരുന്നും കേജരിവാൾ പറഞ്‍ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കേജരിവാളിന്റെ ട്വീറ്റ്. ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്ന് കേജരിവാൾ കുറിച്ചു.

മോദിയെ പരിഹസിക്കാന്‍ വേണ്ടിയാണെങ്കിലും മന്‍മോഹന്‍ സിംഗിനെ അഭിനന്ദിച്ച കെജ്‌രിവാള്‍ മുന്‍പ് മന്‍മോഹന്‍ സിംഗിന്റെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളാണ്. കോണ്‍ഗ്രസിന്റെ അഴിമതിക്ക് മുകളില്‍ ഉറങ്ങുന്നയാളാണ് മന്‍മോഹന്‍ സിംഗ് എന്ന് കെജ്‌രി വാള്‍ മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. അതേ കെജ്‌രിവാള്‍ തന്നെയാണ് മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ ഇപ്പോള്‍ മിസ്സ് ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Story by
Read More >>