മഹാരാഷ്ട്രയില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു

മുംബൈ: രേഖകളിലാതെ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശി കുടിയേറ്റക്കാരെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കാന്‍ഡിവാലി മേഖലയിലാണ് സംഭവം....

മഹാരാഷ്ട്രയില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു

മുംബൈ: രേഖകളിലാതെ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശി കുടിയേറ്റക്കാരെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കാന്‍ഡിവാലി മേഖലയിലാണ് സംഭവം. അംഗീകൃത രേഖകളില്ലാതെ താമസിച്ചുവരികയായിരുന്നു ഇവര്‍. ഒരു ഇന്ത്യന്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി പൊലിസ് പറഞ്ഞു.

മേഖലയില്‍ അനധികൃതമായി ബംഗ്ലാദേശി പൗരന്‍മാര്‍ താമസിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഭികരവിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയത്. തങ്ങള്‍ ബംഗ്ലാദേശികളാണെന്നും അനധികൃതമായാണ് ഇവിടെ താമസിച്ചുവരുന്നതെന്നും ഇവര്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Story by
Read More >>