'മോദിസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുതലാളിമാര്‍ക്കു വേണ്ടി'; 'ബിജെപി ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുന്നു': മായാവതി

''മുതലാളിമാര്‍ക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ കാരണം രാജ്യം കഷ്ടപ്പെടുകയാണ്'': മായാവതി

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ക്രമസമാധാനം തകര്‍ത്തുവെന്നും ബിജെപിയുടെ ഈ സര്‍ക്കാര്‍ പിന്തുടരുന്നത് കോണ്‍ ഗ്രസിന്റെ അതേ പാതയാണെന്നും ബിഎസ്പി അധ്യക്ഷ മായാവതി. മുതലാളിമാര്‍ക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ കാരണം രാജ്യം കഷ്ടപ്പെടുകയാണ്.

ബിജെപിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. കേന്ദ്രങ്ങളിലെയും സംസഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ പാവങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും തൊഴിലില്ലായ്മയും വ്യാപിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അധികാരം ദുര്‍വിനിയേഗം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>