മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയെന്ന് പോലീസ്;  ആസൂത്രണം രാജീവ് ഗാന്ധി വധത്തിന്റെ മോഡലില്‍ എന്നും വെളിപ്പെടുത്തല്‍ 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പൂനെ പോലീസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപ്പോലെ മോദിയേയും...

മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയെന്ന് പോലീസ്;  ആസൂത്രണം രാജീവ് ഗാന്ധി വധത്തിന്റെ മോഡലില്‍ എന്നും വെളിപ്പെടുത്തല്‍ 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പൂനെ പോലീസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപ്പോലെ മോദിയേയും വധിക്കാനാണ് മാവോയിസ്റ്റ് പദ്ധതിയെന്നും പൂനെ പോലീസ്. കോടതിയ്ക്ക് മുമ്പാകെയാണ് പൂനെ പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച സൂചനകൾ അടങ്ങുന്ന കത്ത് ലഭിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം പൂനെ പോലീസ് ഭീമ-​കൊ​റിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് അഞ്ച് മാവോയിസ്റ്റ് പ്രവർത്തകരെ പിടികൂടിയിരുന്നു. ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ റൈയിഡിലാണ് കത്ത് ലഭിച്ചത്. നാല് റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി രൂപ വേണമെന്നും കത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഭീമ-​കൊ​റിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് സുധീര്‍ ദവാല, റോണ ജേക്കബ് വില്‍സണ്‍, അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇതിൽ റോണ ജേക്കബിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്.

Story by
Read More >>