‘സായുധ സംഘടനയായ ബി ജെ പി  ലോക് സഭാ തെരഞ്ഞെടുപ്പിലും  കൃത്രിമം കാണിക്കും ‘

കൊല്‍ക്കത്ത: അസഹിഷ്ണുതയും അഹങ്കാരവും കൈമുതലാക്കിയ സായുധസംഘടനയാണ് ബി.ജെ.പിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിക്ക് മുസ്‌ലിംങ്ങളെയും...

‘സായുധ സംഘടനയായ ബി ജെ പി  ലോക് സഭാ തെരഞ്ഞെടുപ്പിലും  കൃത്രിമം കാണിക്കും ‘

കൊല്‍ക്കത്ത: അസഹിഷ്ണുതയും അഹങ്കാരവും കൈമുതലാക്കിയ സായുധസംഘടനയാണ് ബി.ജെ.പിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിക്ക് മുസ്‌ലിംങ്ങളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ഇഷ്ടമല്ല. ഹിന്ദുമതത്തില്‍ ജാതീയമായി വേര്‍തിരിവുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശാല കോര്‍ കമ്മിറ്റിയില്‍ മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കൃത്രിമം കാണിക്കും. പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും മമത പറഞ്ഞു. ദല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നത് കൊണ്ട് ഏറ്റുമുട്ടലുകള്‍ നടത്തുമെന്നും ബോംബെറിയുമെന്നും ഭീഷണിപ്പെടുത്തുകയാണെന്നും മമത പറഞ്ഞു. ബംഗാളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും മാവോയിസ്റ്റുകളും സര്‍ക്കാരിനെതിരെ കൈകോര്‍ത്തിരിക്കുകയാണെന്നും മമത പറഞ്ഞു.

Story by
Read More >>