മല്യ രാജ്യം വിട്ടത് മോദിയുടെ അറിവോടെ- രാഹുൽ ​ഗാന്ധി

സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല.

മല്യ രാജ്യം വിട്ടത് മോദിയുടെ അറിവോടെ- രാഹുൽ ​ഗാന്ധി

ന്യുഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി വിജയ് മല്യ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടേയും സി.ബി.ഐയുടേയും സഹായത്തോടെയാണ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു.

വിമാനത്താവളത്തിൽ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടിസ് മാറ്റി, വിവരം അറിയിക്കുക എന്ന നിലയിലുള്ള റിപ്പോർട്ട് നോട്ടിസ് ആക്കിയതു സിബിഐ ആണ്. സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്കൗട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം ലുക്കൗട്ട് നോട്ടീസിൽ മാറ്റം വരുത്തിയത് മല്യ അക്കാലത്ത് അന്വേഷണവുമായി സഹകരിക്കാറുള്ളത് കൊണ്ടായിരുന്നെന്ന് സി.ബി.ഐ ഇന്നലെ പ്രതികരിച്ചിരുന്നു. കിംഗ്ഫിഷർ എയർലൈൻസ് സ്ഥാപിക്കാൻ മല്യയെ സഹായിച്ചത് ഗാന്ധി കുടുംബമാണ് ആരോപിച്ച് ബിജെപി രം​ഗത്തെത്തിയത് പിന്നാലെയാണ് മോദിക്കെതിരെ ശക്തമായ ആരോപണവുമായി രാഹുൽ രം​ഗത്തെത്തിയത്.

Next Story
Read More >>