ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയത്തോടെ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്ക് മങ്ങലേൽക്കുന്ന കാഴ്ചാണ് നിലവിലുള്ളത്.

ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

നിയമസഭാ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോ​ഗമിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും അപ്രതീക്ഷിത മുന്നേറ്റം നടത്തി കോൺ​ഗ്രസ്. ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയത്തോടെ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്ക് മങ്ങലേൽക്കുന്ന കാഴ്ചാണ് നിലവിലുള്ളത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സീറ്റുകളിൽ ലീഡ് നിലയുണ്ടെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് ഭൂരിപക്ഷം കുറവാണ്. ഹരിയാനയിലാവട്ടെ അപ്രതീക്ഷിത മത്സരമാണ് കോൺ​ഗ്രസ് കാഴ്ചവെക്കുന്നത്.

Live Updates

 • 24 Oct 2019 7:53 AM GMT

  ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 159

  കോൺ​ഗ്രസ്-എൻസിപി: 98

  ഹരിയാന (90)

  ബിജെപി: 36

  കോൺ​ഗ്രസ്: 33

  ജെജെപി: 10 

 • 24 Oct 2019 6:42 AM GMT

  മഹാരാഷ്ട്രയില്‍ 50:50 സമവാക്യം ഓര്‍മ്മിപ്പിച്ച് സേന; ഹരിയാനയിലും ബിജെപിക്ക് ലീഡ്

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 163

  കോൺ​ഗ്രസ്-എൻസിപി: 97

  ഹരിയാന (90)

  ബിജെപി: 43

  കോൺ​ഗ്രസ്: 28

  ജെജെപി: 11

 • 24 Oct 2019 6:27 AM GMT

  ഹരിയാനയിൽ നില മെച്ചപ്പെടുത്തി കോൺ​ഗ്രസ്; മഹാരാഷ്ട്രയില്‍ ബിജെപി-സേന മുന്നേറ്റം

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 160

  കോൺ​ഗ്രസ്-എൻസിപി: 99

  ഹരിയാന (90)

  ബിജെപി: 41

  കോൺ​ഗ്രസ്: 29

  ജെജെപി: 11

 • 24 Oct 2019 6:10 AM GMT

  ഹരിയാനയിൽ കെെ തളരുന്നു; മഹാരാഷ്ട്രയില്‍ ബിജെപി മുന്നേറ്റം

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 162

  കോൺ​ഗ്രസ്-എൻസിപി: 97

  ഹരിയാന (90)

  ബിജെപി: 38

  കോൺ​ഗ്രസ്: 26

  ജെജെപി: 9 

 • 24 Oct 2019 5:24 AM GMT

  ഹരിയാനയില്‍ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

  ഹരിയാനയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. ചെറുപാര്‍ട്ടികളെ കൂടെ നിര്‍ത്തി അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതോടെ പ്രാദേശിക പാര്‍ട്ടിയായ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ് പാര്‍ട്ടി.

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 160

  കോണ്‍ഗ്രസ്-എന്‍സിപി: 90

  ഹരിയാന (90)

  ബിജെപി: 38

  കോണ്‍ഗ്രസ്: 32

  ജെജെപി: 9 

 • 24 Oct 2019 5:09 AM GMT

  ഹരിയാനയില്‍ അധികാരത്തിന്റെ താക്കോല്‍ ജെജെപിക്ക്: ദുശ്യന്ത് ചൗതാല

  ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടിപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ സര്‍ക്കാര്‍ രൂപീകരണത്തില്‍ ജെജെപി നിര്‍ണ്ണായക ശക്തിയാവുമെന്ന് ദുശ്യന്ത് ചൗതാല. അടുത്ത സര്‍ക്കാറിന്റെ താക്കോല്‍ തങ്ങളുടെ കൈവശമാണെന്നും ജെജെപി നേതാവ് അഭിപ്രായപ്പെട്ടു.

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 168

  കോൺ​ഗ്രസ്-എൻസിപി: 84

  ഹരിയാന (90)

  ബിജെപി: 38

  കോൺ​ഗ്രസ്: 29

  ജെജെപി: 12

 • 24 Oct 2019 4:55 AM GMT

  ​ഗുസ്തി താരം ബബിത ഫോഗാട്ട് മുന്നിൽ


  ഹരിയാനയിലെ ബിജെപിയുടെ തുറുപ്പ് ചീട്ട് ​ഗുസ്തി താരം ബബിത ഫോഗാട്ട് മുന്നിൽ. ദാദ്രി മണ്ഡലത്തിൽ നിന്നാണ് ബബിത മത്സരിക്കുന്നത് . കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ബബിത. മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്ന് ബബിത ഫോ​ഗാട്ട് പറഞ്ഞു.

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 158

  കോൺ​ഗ്രസ്-എൻസിപി: 92

  ഹരിയാന (90)

  ബിജെപി: 40

  കോൺ​ഗ്രസ്: 29

  ജെജെപി: 9

 • 24 Oct 2019 4:31 AM GMT

  രണ്‍ദീപ് സിങ് സുര്‍ജേവാല പിന്നില്‍

  ഹരിയാനയില്‍ കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ദുഷ്യന്ത് ചൗത്താലയും ടിക് ടോക് താരം സൊണാലി ഫോഗട്ടും പിന്നില്‍. ആദംപൂര്‍ മണ്ഡലത്തിലാണ് ഫോഗട്ട് മത്സരിക്കുന്നത്. 

 • 24 Oct 2019 4:24 AM GMT

  വോട്ടെണ്ണുമ്പോളും അധികാരത്തർക്കം; ബിജെപിക്ക് ഒറ്റക്ക് സർക്കാർ രൂപീകരിക്കാനാവില്ലെന്ന് ശിവസേന

  മഹാരാഷ്ട്രയില്‍ തങ്ങളുടെ സഹായമില്ലാതെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിയമ സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ശിവസേന നേതാവിന്റെ പ്രസ്ഥാവന. 100 മുതല്‍ 120 സീറ്റുകള്‍ വരെ ശിവസേന നേടുമെന്നും അദ്ദേഹം പറഞ്ഞു. 

  മഹാരാഷ്ട്രയിൽ അധികാരത്തർക്കം ?; ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് ലീഡ്

  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 167

  കോൺ​ഗ്രസ്-എൻസിപി: 90

  ഹരിയാന (90)

  ബിജെപി: 43

  കോൺ​ഗ്രസ്: 28

  ജെജെപി: 8

 • 24 Oct 2019 3:58 AM GMT

  ബിജെപിക്ക് ഭരണത്തുടർച്ച ?; ഹരിയാനയിലും മഹാരാഷ്ട്രയിലും ലീഡ്
   


  മഹാരാഷ്ട്ര (288)

  ബിജെപി-ശിവസേന : 155

  കോൺ​ഗ്രസ്-എൻസിപി:79

  ഹരിയാന (90)

  ബിജെപി: 44

  കോൺ​ഗ്രസ്: 29

  ജെജെപി: 9

Next Story
Read More >>