മറാത്ത സംവരണ പ്രക്ഷോഭം: മഹാരാഷ്ട്ര പുകയുന്നു; മുംബൈയിൽ ബന്ദ്

ഔറം​ഗബാദ്: സ‌ർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട്​ മഹാരാഷ്​ട്രയിൽ മറാത്താ വിഭാഗം നടത്തുന്ന പ്രക്ഷോഭം തുടരുന്നു....

മറാത്ത സംവരണ പ്രക്ഷോഭം: മഹാരാഷ്ട്ര പുകയുന്നു; മുംബൈയിൽ  ബന്ദ്

ഔറം​ഗബാദ്: സ‌ർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട്​ മഹാരാഷ്​ട്രയിൽ മറാത്താ വിഭാഗം നടത്തുന്ന പ്രക്ഷോഭം തുടരുന്നു. പ്രക്ഷോഭകർ ഇന്ന് മുംബൈയിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധക്കാർ ഒൗറംഗാബാദ്​- പൂണെ ഹൈവേ ഉപരോധിക്കുകയാണ്​. മറാത്തി ക്രാന്തി മോർച്ചയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. പ്രക്ഷോഭകരിൽ ഒരാൾ തിങ്കളാഴ്​ച ഗോദാവരി നദിയിൽ ചാടി ആത്​ഹത്യ ചെയ്​തതോടെയാണ്​ പ്രതിഷേധം ശക്​തമായത്​.

യുവാക്കൾ ഹൈവേയിൽ വാഹനങ്ങൾക്ക്​ നേരെ ആക്രമണം അഴിച്ചു വിടുകയും മുബൈ -പൂണെ ​ഹൈവേയിൽ ഗതാഗതം തടയുകയും ചെയ്​തു പ്രതിഷേധക്കാരനെ ആത്​മഹത്യക്ക്​ പ്രേരിപ്പിച്ചത്​ പൊലീസാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്​. നിങ്ങൾ മറാത്താ രക്​തമുള്ളവരെങ്കിൽ മരണം വരിക്കൂവെന്നാണ് പോലീസ്​ ആവശ്യപ്പെട്ടതെന്ന്​ പ്രതിഷേധക്കാരിലൊരാൾ ആരോപിച്ചു.

തങ്ങളുടെ ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ മുഴുവൻ പ്രതിഷേധക്കാരും മരണം വരിക്കുമെന്നും ഇവർ പറഞ്ഞു. 30 ആവശ്യങ്ങളാണ് സർക്കറിനു മുന്നിൽവെച്ചത്​. ഒന്നു പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രക്ഷോഭത്തെ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ സമരം മുംബൈയിലേക്കും വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

സംവരണ ആവശ്യം ഉന്നയിച്ച് ഏതാനും ദിവസങ്ങളായി ബുല്‍ധാന, അകോല, വാഷിം എന്നിവിടങ്ങളിലും മുംബൈയിലും പ്രക്ഷോഭകര്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഔറംഗബാദിലും മറാത്ത് വാഡ മേഖലയിലെ മറ്റു ജില്ലകളിലും ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിലുണ്ടായ വ്യാപക അക്രമങ്ങളില്‍ പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. വലിയ പോലീസ് സന്നാഹം അക്രമസംഭവങ്ങളുണ്ടായ സ്ഥലത്ത് ക്യാമ്പുചെയ്തിട്ടുണ്ട്.

തങ്ങളുടെ ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ മുഴുവൻ പ്രതിഷേധക്കാരും മരണം വരിക്കുമെന്നും ഇവർ പറഞ്ഞു. 30 ആവശ്യങ്ങളാണ് സർക്കറിനു മുന്നിൽവെച്ചത്​. ഒന്നു പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രക്ഷോഭത്തെ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Story by
Read More >>