മക്കാമസ്ജിദ് സ്‌ഫോടനം: കുറ്റസമ്മതം ഉണ്ടായിട്ടും എന്‍ ഐ എക്ക് തെളിവുകള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് 

ഹൈദരാബാദ്: 2007, മെയ് 18ന് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ മക്കാമസ്ജിദ്‌ സ്‌ഫോടന കേസില്‍ പൂര്‍ണ്ണകുറ്റസമ്മതം ഉണ്ടായിട്ടും അന്വേഷണ ഏജന്‍സിക്ക്...

മക്കാമസ്ജിദ് സ്‌ഫോടനം: കുറ്റസമ്മതം ഉണ്ടായിട്ടും എന്‍ ഐ എക്ക് തെളിവുകള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് 

ഹൈദരാബാദ്: 2007, മെയ് 18ന് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ മക്കാമസ്ജിദ്‌ സ്‌ഫോടന കേസില്‍ പൂര്‍ണ്ണകുറ്റസമ്മതം ഉണ്ടായിട്ടും അന്വേഷണ ഏജന്‍സിക്ക് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. മസ്ജിദില്‍ സ്‌ഫോടക വസ്തു സ്താപിച്ചത് തങ്ങളാണെന്ന് ചൗദരിയും തേജോറാമും കുറ്റസമ്മതം നടത്തിയിരുന്നു. സ്‌ഫോടക വസ്തു സ്താപിക്കുന്നതിനായി സംഭവസ്ഥലത്തിന്റെ സ്‌കെച്ചുകള്‍ ചൗദരി തയ്യാറാക്കിയിരുന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 16ന് ഈ കേസിലെ മുഴുവന്‍ പേരയും നിരപരാധികളായി പ്രഖ്യാപിച്ച് എന്‍ ഐ എ കോടതി വെറുതെ വിടുമ്പോള്‍ സ്‌ഫോടനവുമായി ചൗദരിക്കുളള ബന്ധം തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടതായി എന്‍ഐഎ പ്രത്യേക ജഡ്ജ് കെ രവീന്ദര്‍ റെഡ്ഡി നിരീക്ഷിച്ചിരുന്നു. ബോംബ് സ്ഥാപിച്ചത് ചൗദരിയാണെന്ന് നേരത്തെ തെളിവുകള്‍ ലഭിച്ചിട്ടും അത് തെളിയിക്കുന്നതില്‍ പ്രൊസ്യക്യൂഷന്‍ പരാജയെപ്പെടുകായിരുന്നു.

സ്‌ഫോടന കേസില്‍ ചൗദരി എട്ടാം പ്രതിയായിരുന്നു. തേജോറാമിനെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതുമില്ല. 2012, ഡിസംമ്പറില്‍ ഉജ്ജയ്‌നില്‍ വെച്ചാണ് ചൗദരിയെ അന്വേഷണം സംഘം പിടികൂടിയത്. 2013 മാര്‍ച്ച് 11 മുതല്‍ 26 വരെ ചൗദരി ഹൈദരാബാദില്‍ എന്‍ ഐ എ കസ്റ്റഡിയിലായിരുന്നു. 2013 മാര്‍ച്ച് 14ന് ചൗദരി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ പൂര്‍ണ്ണ കുറ്റസമ്മതം നടത്തി. എന്‍ ഐ എയുടെ ബെഗുംപേട്ട് ഓഫില്‍ വെച്ചാണ് ചൗദരി കുറ്റസമ്മതം നടത്തിയത്.

2007, മെയ് 17ന് ഭോപ്പാലില്‍ നിന്നും റിസര്‍വ്വ് ചെയ്യാത്ത കംപാര്‍ട്ട്‌മെന്റില്‍ കയറിയാണ് ചൗദരി ഹൈദരാബാദില്‍ എത്തിയതെന്നും രണ്ട് ബാഗുകളും രണ്ട് സ്‌ഫോടക വസ്തുക്കുളും തന്റെ കൈവശം ഉണ്ടായിരുന്നുവെന്നുമാണ് ചൗദരിയുടെ കുറ്റസമ്മതം. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ചൗദരിയും തേജോറാം അടുത്ത ദിവസം തന്നെ ചാര്‍മിനാറിലെത്തി മക്കാമസ്ജിദില്‍ എത്തുകയായിരുന്നുവെന്നാണ് അന്ന് രേഖപ്പെടുത്തിയത്.

Story by
Read More >>