ബധിര ബാലികയെ പീഡിപ്പിച്ചവരെ അഭിഭാഷകർ കോടതിയിലിട്ട് തല്ലി 

ചെന്നൈ: ബധിരയായ 11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതികളെ അഭിഭാഷകര്‍ കോടതി വരാന്തയിലിട്ട് മർദ്ദിച്ചു. ഏഴു മാസത്തോളമായി 21 പേരാണ്...

ബധിര ബാലികയെ പീഡിപ്പിച്ചവരെ അഭിഭാഷകർ കോടതിയിലിട്ട് തല്ലി 

ചെന്നൈ: ബധിരയായ 11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതികളെ അഭിഭാഷകര്‍ കോടതി വരാന്തയിലിട്ട് മർദ്ദിച്ചു. ഏഴു മാസത്തോളമായി 21 പേരാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് അഭിഭാഷകരില്‍ ചിലര്‍ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രതികളെ അഭിഭാഷകരുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷിച്ചത്. പ്രതികളെ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

സ്ക്കൂളിൽ നിന്നെത്തുന്ന കുട്ടിയെ ഫ്ലാറ്റ് ബേസ്മെന്റ്, പൊതു ശുചിമുറി, ടെറസ്, ജിം എന്നിവിടങ്ങളിലാണു പീഡിപ്പിച്ചിരുന്നത്. ഫ്ലാറ്റുകൾ മിക്കതും ഒഴിഞ്ഞുകിടന്നതിനാൽ മറ്റുള്ളവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും സെക്യൂരിറ്റി, ലിഫ്റ്റ് ഓപ്പറേറ്റർ, പ്ലംബർ, ഇലക്ട്രീഷൻ വെള്ളം വിതരണം ചെയ്യുന്നയാൾ ഉൾപ്പെടെയുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ചത്. മയക്കുമരുന്ന് കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കിൽ കലർത്തി നൽകിയുമാണു പെൺകുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ ഇതു പുറത്തുവിടുമെന്നു പറഞ്ഞാണു മാസങ്ങളോളം പീഡനം തുടർന്നത്.

പീഡനകാര്യം കുട്ടി തന്റെ സഹോദരിയോട് പറയുകയും തുടര്‍ന്ന് അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. അമ്മയാണ് അയനാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെതുടർന്ന് സെക്യൂരിറ്റിക്കാരായ മുരുകേഷ്, പളനി, അഭിഷേക്, സുകുമാരൻ, പ്രകാശ്, ഉമാപതി, ലിഫ്റ്റ് ഓപറേറ്റർമാരായ രവി കുമാർ, പരമശിവം, ദീനദയാലൻ, ശ്രീനിവാസൻ, ബാബു, പ്ലമർമാരായ ജയ് ഗണേശ്, രാജ സൂര്യ, സുരേഷ്, ഇലക്ട്രീഷ്യൻ ജയരാമൻ, ശുചീകരണ തൊഴിലാളി രാജശേഖർ, പൂന്തോട്ടക്കാരൻ ഗുണശേഖർ എന്നിവരാണ് അറസ്റ്റിലായത്.<

>

Story by
Read More >>