അഖിലേഷും മായാവതിയും വേദി പങ്കിടും, പ്രതിപക്ഷ കക്ഷി നേതാക്കള്‍ കുമരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ ഒന്നിക്കും

ബംഗളൂരു: നാടകീയതകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കുമരസ്വാമിയുടെ സത്യുപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു....

അഖിലേഷും മായാവതിയും വേദി പങ്കിടും, പ്രതിപക്ഷ കക്ഷി നേതാക്കള്‍ കുമരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ ഒന്നിക്കും

ബംഗളൂരു: നാടകീയതകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കുമരസ്വാമിയുടെ സത്യുപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.എസ്.പി അദ്ധ്യക്ഷ മയാവതി, സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുന്ന ബി.എസ്.പി എസ്.പി നേതാക്കള്‍ സഖ്യത്തിലായതിനു ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഒന്നിക്കുന്നത്. ഖേരക്പൂര്‍, ഫുല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ ജനതാദളിന്റെ സഖ്യ കക്ഷിയായ ബി.എസ്.പിയുടെ ഏക എം.എല്‍.എ എന്‍.മഹേഷിന് മന്ത്രിസ്ഥാനത്തിനും സാദ്ധ്യതയുണ്ട്.

ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ 29 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പിയെ പിന്തള്ളി ഭരണത്തിലെത്തിയ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന്റെ മുന്നേറ്റം പ്രതിപക്ഷ ക്യാമ്പുകളെ ആവേശം കൊള്ളിച്ചിട്ടുണ്ട്.

Story by
Read More >>