കഠ്‌വ കേസ്: എട്ടുവയസുകാരിയുടെ കുടുംബത്തിനും അഭിഭാഷകര്‍ക്കും സുരക്ഷയോരുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കഠ്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായ എട്ടുവയസുകാരിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിനും അവരുടെ...

കഠ്‌വ കേസ്: എട്ടുവയസുകാരിയുടെ കുടുംബത്തിനും അഭിഭാഷകര്‍ക്കും സുരക്ഷയോരുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കഠ്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായ എട്ടുവയസുകാരിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിനും അവരുടെ അഭിഭാഷകരായ ദീപിക രാജാവത്, താലിബ് ഹുസൈന്‍ എന്നിവര്‍ക്കും സുരക്ഷയൊരുക്കാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് ജമ്മുവില്‍ നിന്ന് ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും തനിക്കും തന്റെ കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും ആവശ്യപെട്ട് എട്ടുവയസുകാരിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ജമ്മു-കശ്മീര്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. 27ന് മുമ്പായി സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിഷ്പക്ഷമായി കേസ് പരിഗണിക്കാനുള്ള അന്തരീഷമല്ല കശ്മീരിലുള്ളത്. ജമ്മു ധ്രുവീകരിക്കപെട്ടിരിക്കുകയാണെന്നും പിതാവിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്‌സിംഗ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, തങ്ങള്‍ കുറ്റക്കാരല്ലെന്നു വാദിച്ച പ്രതികള്‍ നുണ പരിശോധന നടത്തണമെന്നും ആവശ്യപെട്ടു. പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. സെഷന്‍സ് കോടതിയിയാണ് പ്രതികളുടെ വാദം കേട്ടത്. നുണ പരിശോധനയ്ക്ക് ശേഷം എല്ലാം വ്യക്തമാകുമെന്ന് പ്രതികളിലൊരാള്‍ കോടതിക്ക് പുറത്ത് പറഞ്ഞു. ഏപ്രില്‍ 28 ന് കേസ് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പ്രതി സഞ്ജി റാമിന്റെ മകള്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.


Story by
Read More >>