കഠ്‌വാ കേസ്: പ്രതി വ്യാജരേഖ ചമച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതി സമര്‍പ്പിച്ചത് വ്യാജരേഖയെന്ന് ഫോറന്‍സിക്ക്...

കഠ്‌വാ കേസ്: പ്രതി വ്യാജരേഖ ചമച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതി സമര്‍പ്പിച്ചത് വ്യാജരേഖയെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. കുട്ടി പീഡിപ്പിക്കപ്പെടുന്ന സമയത്ത് സ്ഥലത്തില്ലായെന്ന് തെളിയിക്കാന്‍ പ്രതികളിലൊരാളായ വിശാല്‍ ജന്‍ഗോത്ര സമര്‍പ്പിച്ച രേഖയിലെ ഒപ്പ് വ്യാജമാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പീഡനം നടക്കുന്ന ജനുവരി 15ന്് മീററ്റില്‍ പരീക്ഷാ ഹാളിലായിരുന്നുവെന്നും ഒപ്പിട്ട രജിസ്റ്റര്‍ ഹാജരാക്കുകയുമായിരുന്നു. എന്നാല്‍ ഈ ഒപ്പ് വ്യാജമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കേസന്വേഷിക്കുന്ന കാശ്മീര്‍ ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചു.

വിശാലിന് പകരം മറ്റാരെങ്കിലും ഒപ്പിട്ടതാകാനാണ് സാദ്ധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശാലിന്റെ മൂന്ന് സുഹൃത്തുക്കളോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശാലിനു പുറമെ കേസില്‍ എട്ട് പ്രതികളാണുള്ളത്.

Story by
Read More >>