കർണാടക: ജെ.ഡി.എസിന്​ ധനകാര്യം, ആഭ്യന്തരം കോൺഗ്രസിന്​  

ബംഗളുരു: ആർ.ആർ നഗറിലും കോൺഗ്രസ്​ വിജയം കൈവരിച്ചതോടെ കർണാടകയിൽ മന്ത്രിസഭാ വിപുലീകരണം ഉടൻ. കോൺ​ഗ്രസിന് ആഭ്യന്തരവും ജെഡിഎസിന് ധനകാര്യവും നൽകാൻ...

കർണാടക: ജെ.ഡി.എസിന്​ ധനകാര്യം, ആഭ്യന്തരം കോൺഗ്രസിന്​  

ബംഗളുരു: ആർ.ആർ നഗറിലും കോൺഗ്രസ്​ വിജയം കൈവരിച്ചതോടെ കർണാടകയിൽ മന്ത്രിസഭാ വിപുലീകരണം ഉടൻ. കോൺ​ഗ്രസിന് ആഭ്യന്തരവും ജെഡിഎസിന് ധനകാര്യവും നൽകാൻ ധാരണയായി. മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. ഉപമുഖ്യമന്തി ജി. പരമേശ്വര ആഭ്യന്തരം കൈകാര്യം ചെയ്തേക്കും.

സഖ്യ സർക്കാറിൽ കോൺഗ്രസിന്​ 22 ഉം ജെ.ഡി.എസിന്​ 12 മന്ത്രിമാരുണ്ടാകുമെന്നാണ്​ സൂചന. ആർക്കൊക്കെ ഏതൊക്കെ വകുപ്പ്​ നൽകും തുടങ്ങി മറ്റു കാര്യങ്ങൾ തിങ്കളാഴ്​ചയായിരിക്കും തീരുമാനിക്കുക. സോണിയാ ഗാന്ധിയുടെ ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക്​ പോയ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട്​ മടങ്ങുമെന്നാണ്​ റിപ്പോർട്ട്​.

77 സീറ്റ്​ കോൺഗ്രസിനും 37 സീറ്റ്​ ജെ.ഡിഎസിനുമുള്ള സഖ്യ സർക്കാറിന്​ രണ്ട്​ സ്വതന്ത്രരുടെ പിന്തുണയോടെ ഭൂരിപക്ഷം 116 ആയിരുന്നു. ആർ. ആർ നഗറിൽ കൂടി കോൺഗ്രസ്​ ജയിച്ചതോടെ ഭൂരിപക്ഷം 117 ആയിട്ടുണ്ട്​. 104 സീറ്റാണ്​ പ്രതിപക്ഷമായ ബി.ജെ.​പിക്കുള്ളത്​.

Story by
Next Story
Read More >>