കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ പോളിംഗ് മാറ്റിവച്ചു

ബംഗളൂരു: ഫ്‌ലാറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍ (ആര്‍.ആര്‍ നഗര്‍) മണ്ഡലത്തിലെ പോളിംഗ്...

കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ പോളിംഗ് മാറ്റിവച്ചു

ബംഗളൂരു: ഫ്‌ലാറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍ (ആര്‍.ആര്‍ നഗര്‍) മണ്ഡലത്തിലെ പോളിംഗ് മാറ്റിവച്ചു. ഇവിടെ മെയ് 28ാം തീയ്യതി വോട്ടിംഗും 31 ന് വോട്ടെണ്ണലും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആര്‍.ആര്‍ നഗറില്‍ നിന്നും 10000ത്തോളം തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡുകള്‍ കണ്ടെടുത്തത്. 4.71 ലക്ഷം വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്.

Story by
Read More >>