കര്‍ണാടകയില്‍ ഒരു എംഎല്‍എ ബിജെപി പക്ഷത്തേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് പിന്തുണയറിയിച്ച് പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എംഎല്‍എ ആര്‍ ശങ്കര്‍. മുതിര്‍ന്ന ബിജെപി...

കര്‍ണാടകയില്‍ ഒരു എംഎല്‍എ ബിജെപി പക്ഷത്തേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് പിന്തുണയറിയിച്ച് പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എംഎല്‍എ ആര്‍ ശങ്കര്‍. മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് അദ്ദേഹം പിന്തുണയറിയിച്ചത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഇനി ഏഴ് എംഎല്‍എമാരുടെ പിന്തുണ കൂടെയാണ് വേണ്ടത്. മന്ത്രിസ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വാഗ്ദാനം ചെയ്ത് മറ്റു പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ പാട്ടിലാക്കാനുള്ള ശ്രമം ബിജെപി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി കോണ്‍ഗ്രസ്സ് എംഎല്‍എ അമരഗൗഡ ലിംഗഗൗഡ പാട്ടീല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റാണി ബെന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആര്‍ ശങ്കര്‍ മത്സരിച്ച് വിജയിച്ചത്.

Story by
Read More >>