കര്‍ണാടക തെരഞ്ഞെടുപ്പ് ; ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളില്‍ പാര്‍ട്ടികള്‍ ഒപ്പത്തിനൊപ്പം

മൈസൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്....

കര്‍ണാടക തെരഞ്ഞെടുപ്പ് ; ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളില്‍ പാര്‍ട്ടികള്‍ ഒപ്പത്തിനൊപ്പം

മൈസൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിമിനല്‍ കേസ് പ്രതികളില്‍ കൂടുതല്‍ പേരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ്. 32ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളത്. തൊട്ടുപിന്നാലെ ജനതാദള്‍ എസിന്റെ 29 ശതമാനം സ്ഥാനാര്‍ത്ഥികളും, ബിജെപി 27 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

ആദ്യ ഘട്ട പട്ടിക പുറത്തു വന്നതിനെ തുടര്‍ന്ന് എ.ഡി.ആര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതെന്ന് എ.ഡി.ആര്‍ കര്‍ണാടക കോര്‍ഡിനേറ്റര്‍ ആര്‍ ബാലസുബ്രമണ്യം പറഞ്ഞു. ഒന്നാം ഘട്ടമായി 218 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പി തങ്ങളുടെ 154 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. 126 പേരടങ്ങിയതാണ് ജെഡിഎസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.

ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടികള്‍ അനുവദിക്കരുതെന്നും ചുരുങ്ങിയ പക്ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും എ.ഡി.ആര്‍ പറഞ്ഞു.

Story by
Read More >>