മോദിയെ വിമര്‍ശിച്ചു: രാഹുല്‍ ഗാന്ധിയെ 'രാഹുല്‍ ജിന്ന'യെന്ന് വിളിച്ച് ബിജെപി

അതി സമ്പന്നരുമായും മുതലാളിത്ത മേധാവികളുമായും രാഹുൽ ജിന്നയും സോണിയയും എത്ര തവണ കൂടിക്കാഴ്ച നടത്തി എന്നത് ഇന്ത്യക്കാർ മറന്നിട്ടില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

മോദിയെ വിമര്‍ശിച്ചു: രാഹുല്‍ ഗാന്ധിയെ

ബംഗളുരു: പൊതുബജറ്റിന് മുമ്പോടിയായി രാജ്യത്തെ വൻകിട കോർപറേറ്റ് കമ്പനി മേധാവികളുമായി ചർച്ച നടത്തിയ നരേന്ദ്രമോദിയെ വിമര്‍ശിച്ച രാഹുൽ ഗാന്ധിയെ 'രാഹുൽ ജിന്ന'യെന്ന് വിളിച്ച് ബിജെപി. കർണാടക ബിജെപിയാണ് ട്വീറ്റിൽ വിവാദ പരാമർശം നടത്തിയത്.

അതി സമ്പന്നരുമായും മുതലാളിത്ത മേധാവികളുമായും രാഹുൽ ജിന്നയും സോണിയയും എത്ര തവണ കൂടിക്കാഴ്ച നടത്തി എന്നത് ഇന്ത്യക്കാർ മറന്നിട്ടില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

'അതി സമ്പന്നരുമായും മുതലാളിത്ത മേധാവികളുമായും രാഹുൽ ജിന്നയും സോണിയയും എത്ര തവണ കൂടിക്കാഴ്ച നടത്തിയെന്നത് ഇന്ത്യക്കാർ ഇപ്പോഴും ഓർക്കുന്നുണ്ട്

അതിന്റെ ഫലമാണ് ഈ അഴിമതികൾ

2ജി സ്‌പെക്ട്രം

കോൾഗേറ്റ്

സിഡബ്ല്യു ജി

അദർശ് സൊസൈറ്റി

അഗസ്റ്റ വെസ്റ്റ്‌ലാന്റ്

രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ 'പ്രബുദ്ധമായ' യാത്രകൾക്കും അവർ ധനസഹായം നൽകുന്നുണ്ടോ

ബിജെപി കർണാടക ട്വീറ്റ് ചെയ്തു.

പൊതു ബജറ്റിനു മുന്നോടിയായി മോദിയുടെ കൂടിയാലോചന ആർത്തിമൂത്ത മുതലാളിത്ത സുഹൃത്തുക്കൾക്കും അതിസമ്പന്നർക്കും മാത്രം റിസർവ് ചെയ്തതാണെന്ന് കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ ആരോപിച്ചിരുന്നു. നമ്മുടെ കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, സർക്കാർ-പൊതുമേഖലാ ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, ഇടത്തരം നികുതി ദാതാക്കൾ എന്നിവരെ കേൾക്കാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നും രാഹുൽ പറയുകയുണ്ടായി. ഇതിനെതിരെയാണ് ബിജെപിയുടെ വിവാദ പ്രസ്താവന. മുകേഷ് അംബാനി, രത്തൻടാറ്റ, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര തുടങ്ങിയവർക്കൊപ്പം മോദി എടുത്ത ഫോട്ടോയും ഇവരുമായി നടത്തിയ ചർച്ചയുടെ ചിത്രവും രാഹുൽ ഷെയർ ചെയ്തിരുന്നു.

Next Story
Read More >>