യെദ്യൂരപ്പ രാജ്ഭവനിലെത്തി; അനിശ്ചിതത്വത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി യോഗം

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണറുടെ അനുമതി തേടാന്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ രാജ്ഭവനിലെത്തി. യെദ്യൂരപ്പയുടെ...

യെദ്യൂരപ്പ രാജ്ഭവനിലെത്തി; അനിശ്ചിതത്വത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി യോഗം

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണറുടെ അനുമതി തേടാന്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ രാജ്ഭവനിലെത്തി. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് നാളെ വരെ സമയം വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. യെദ്യൂരപ്പയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, ഇന്നു വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി യോഗത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാവിലെ 8.30ന് നിശ്ചയിച്ച യോഗത്തില്‍ ഇതുവരെ എത്തിയത് 57 എംഎല്‍എമാര്‍ മാത്രമാണ്. ബാക്കി എംഎല്‍എമാരെക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പു ശേഖരിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്സ്.

Story by
Read More >>